TMJ
searchnav-menu
post-thumbnail

TMJ Daily

പാരീസ് എഐ ഉടമ്പടി: യുകെയും യുഎസും ഒപ്പുവച്ചില്ല

12 Feb 2025   |   1 min Read
TMJ News Desk

പാരീസില്‍ നടന്ന നിര്‍മ്മിത ബുദ്ധി ഉച്ചകോടിയിലെ അന്താരാഷ്ട്ര ഉടമ്പടിയില്‍ യുകെയും യുഎസും ഒപ്പുവച്ചില്ല. ഫ്രാന്‍സും ചൈനയും ഇന്ത്യയും അടക്കമുള്ള അനവധി രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചു.

എഐ സാങ്കേതിക വിദ്യയുടെ വികസനത്തില്‍ തുറന്നതും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ധാര്‍മ്മികവുമായ സമീപനം സ്വീകരിക്കുമെന്ന് ഈ ഉടമ്പടി പ്രതിജ്ഞ ചെയ്യുന്നു.

ദേശീയ സുരക്ഷയേയും ആഗോള ഭരണത്തേയും കുറിച്ചുള്ള ആശങ്കകള്‍ കാരണം ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കില്ലെന്ന് യുകെ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയായ എഐയ്ക്കുമേല്‍ അമിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഈ സാങ്കേതിക വിദ്യയെ കൊല്ലുമെന്ന് കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു.

ട്രംപ് ഭരണകൂടം എഐ അവസരം പാഴാക്കില്ലെന്നും സുരക്ഷയ്ക്കുമേല്‍ എഐയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുമെന്നും വാന്‍സ് പാരീസ് ഉച്ചകോടിയില്‍ പറഞ്ഞിരുന്നു.

അതേസമയം, എഐയെ നിയന്ത്രിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ഈ നിയമങ്ങള്‍ നമുക്ക് ആവശ്യമാണെന്ന് മാക്രോണ്‍ പറഞ്ഞു.

എഐ സുരക്ഷ എന്ന ആശയത്തോട് അനുകൂല മനോഭാവം നേരത്തെ യുകെയ്ക്ക് ഉണ്ടായിരുന്നു. 2023 നവംബറില്‍ ലോകത്തിലെ ആദ്യത്തെ എഐ സുരക്ഷ ഉച്ചകോടി അന്നത്തെ പ്രധാനമന്ത്രി ഋഷി സുനക് നടത്തിയിട്ടുണ്ട്. പാരീസ് എഐ ഉടമ്പടിയില്‍ 60 രാജ്യങ്ങള്‍ ഒപ്പുവച്ചു.




#Daily
Leave a comment