TMJ
searchnav-menu
post-thumbnail

TMJ Daily

പാർലമെന്റ് ശീതകാല സമ്മേളനം: രണ്ടാം ദിനവും പ്രതിഷേധവുമായി പ്രതിപക്ഷം

02 Dec 2025   |   1 min Read
TMJ News Desk

പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രതിഷേധവുമായി പ്രതിപക്ഷം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ സഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റ് വളപ്പിൽ പ്രതിപക്ഷ എം പിമാർ പ്രധിഷേധം നടത്തി. എസ്‌ഐആർ വിഷയം ഉന്നയിച്ച് ‘വോട്ട് ചോർ, ഗഡ്ഡി ഛോട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുൾപ്പടെ നൂറോളം എംപിമാർ പ്രകടനത്തിൽ പങ്കെടുത്തു. 

തിങ്കളാഴ്ച ആരംഭിച്ച് ഡിസംബർ 19 വരെ നീണ്ടുനിൽക്കുന്ന ലോക്‌സഭ സമ്മേളനത്തിന്റെ ആദ്യ ദിവസവും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച ലോക്‌സഭ പലതവണ നിർത്തിച്ചു. പാർലമെന്റിനെ ചിലർ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കാനുള്ള വേദിയായും പരാജയത്തിന്റെ ക്ഷീണം മാറ്റാനുള്ള വഴിയായും ഉപയോഗിക്കുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.


#Daily
Leave a comment