
വഖഫ് നിയമഭേദഗതിക്ക് ഭാഗിക സ്റ്റേ
വഖഫ് നിയമഭേദഗതിക്ക് ഭാഗിക സ്‌റ്റേ ഏർപ്പെടുത്തി സുപ്രീംകോടതി. 5 വർഷമായി ഇസ്‍ലാം മതവിശ്വാസം പിന്തുടരുന്നവർക്ക് മാത്രമേ വഖഫ് നൽകാൻ കഴിയൂ എന്ന കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കാണ് കോടതി സ്റ്റേ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ.
സംസ്ഥാന വഖഫ് ബോർഡിൽ മുസ്‍ലിങ്ങളല്ലാത്തവരുടെ എണ്ണം മൂന്നിൽ കൂടുതൽ ഉണ്ടാവരുതെന്നും കോടതി അറിയിച്ചു.
മെയ് മാസം വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹര്‍ജികളിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മസിഹ് എന്നിവരടങ്ങിയ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഇടപെടല്‍.
വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ ലക്ഷ്യം വച്ചാണ് കേന്ദ്ര സർക്കാർ ഭേദഗതികളെല്ലാം കൊണ്ടുവന്നിരിക്കുന്നത് എന്നായിരുന്നു ഹർജ്ജിക്കാരന്റെ വാദം. എന്നാൽ ‘വഖഫ് ബൈ യൂസർ’ സ്വത്തുക്കളിലുള്ള അവകാശം സർക്കാരിന് തിരിച്ചെടുക്കാൻ കഴിയുമെന്ന് കേന്ദ്രം തിരിച്ച് വാദിച്ചിരുന്നു.


