TMJ
searchnav-menu
post-thumbnail

TMJ Daily

പ്രവർത്തകർക്ക് ഞാൻ കാരണം തലകുനിക്കേണ്ടി വരില്ല: രാഹുൽ മാങ്കൂട്ടത്തിൽ

24 Aug 2025   |   1 min Read
TMJ News Desk

താൻ കാരണം പാർട്ടി പ്രവർത്തകർ തലകുനിക്കേണ്ടി വരുന്നത് തനിക്ക് ഉൾക്കൊള്ളാനാവില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാധ്യമങ്ങളെ കണ്ട്, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ രാഹുൽ മടങ്ങി. തനിക്ക് പറയാനുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ താൻ പറയുമെന്ന് രാഹുൽ പറഞ്ഞു. അവന്തികയുമായുള്ള ഒരു ഫോൺ സംഭാഷണവും രാഹുൽ പുറത്തുവിട്ടു.

രാഹുലിനെതിരെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ച അവന്തിക തന്റെ സുഹൃത്താണെന്ന് രാഹുൽ പറഞ്ഞു. തന്നെ കുടുക്കാൻ ശ്രമം ഉണ്ടെന്ന് അവന്തിക തന്നോട് പറഞ്ഞതായും, ഒരു റിപ്പോർട്ടറുമായുള്ള ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ് അവന്തിക പങ്ക് വച്ചതും രാഹുൽ മാധ്യമങ്ങളെ കാണുന്നതിനിടയിൽ കേൾപ്പിച്ചു. ഓഗസ്റ്റ് ഒന്നിനാണ് അവന്തിക വിളിച്ചതെന്നും തനിക്കെതിരെ പല ആരോപണങ്ങളും വന്നുകൊണ്ടിരുന്ന സമയമായിരുന്നു അതെന്നും രാഹുൽ പറഞ്ഞു.

“എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയെ പ്രതിരോധിച്ചതിനാലാണ് ഞാൻ ആക്രമണം നേരിടുന്നത്. പാർട്ടി പ്രവർത്തകർ തലകുനിക്കുന്നത് എനിക്ക് ചിന്തിക്കാനാവില്ല,” രാഹുൽ പറഞ്ഞു. അവന്തിക ആരോപണം ഉന്നയിച്ചതിന് ശേഷവും അവന്തികയെ വിളിച്ച് സംസാരിച്ചെന്ന് രാഹുൽ പറഞ്ഞു. അത് സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണമായിരുന്നെന്നും, അതിന്റെ വിശദാംശങ്ങൾ പങ്ക് വയ്ക്കേണ്ട കാര്യമില്ലെന്നും രാഹുൽ പറഞ്ഞു.


#Daily
Leave a comment