TMJ
searchnav-menu
post-thumbnail

TMJ Daily

യാത്രക്കാർ ഇരച്ച് കയറി: മോണോ റെയിൽ ചരിഞ്ഞു

21 Aug 2025   |   1 min Read
TMJ News Desk

രിധിയിലേറെ യാത്രക്കാർ കയറിയതിനാലാണ് മുംബൈയിലെ മോണോ റെയിൽ ട്രെയിൻ തകരാറിലകാൻ കാരണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ ഒരുവശത്തേക്ക് ചരിഞ്ഞത്, ഇത് സാങ്കേതിക തരകാറിലേക്ക് നയിച്ചു.

70ലധികം ആളുകളാണ് ഒരു കോച്ചിൽ ഉണ്ടായിരുന്നത്. തുടർന്ന് ഭാരം താങ്ങാനാകാതെ ട്രെയിൻ ഒരുവശത്തേക്ക് ചരിയുകയായിരുന്നു. രണ്ട് മണിക്കൂറിലേറെ യാത്രക്കാർ ട്രെയിനിനകത്ത് കുടുങ്ങിക്കിടന്നു. പിന്നീട് അഗ്നിരക്ഷാസേനയെത്തി ക്രെയിന്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തിറക്കിക്കിയത്.

വൈദ്യുതി നിലച്ചതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും വാതിലുകളുടെ പ്രവർത്തനവും തടസപ്പെട്ടു. കോച്ചുകളിൽ യാത്രക്കാർ തിങ്ങിനിൽക്കുന്നതിനാൽ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

മുംബൈയിൽ കനത്തമഴയെത്തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു. ഇതേതുടർന്ന് യാത്രക്കാർ കൂടുതലും മോണോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. യാത്രക്കാരുടെ ആരോഗ്യം ഉറപ്പുവരുത്തുമെന്ന് ഷിന്ദെ അറിയിച്ചു.



#Daily
Leave a comment