
PHOTO: WIKI COMMONS
പി സി ജോര്‍ജ്ജ് ബി ജെ പിയില്‍ അംഗ്വത്വമെടുത്തേക്കും
തന്റെ പാര്‍ട്ടിയായ ജനപക്ഷം പിരിച്ച് വിട്ട് മുന്‍ ചീഫ് വിപ്പും, എം എല്‍ എയുമായ പി സി ജോര്‍ജ്ജ് ബി ജെ പിയിലെത്തിയേക്കുമെന്ന് സൂചന. എന്‍ ഡി എ മുന്നണിയില്‍ ഘടകകക്ഷിയായി ചേരാനായിരുന്നു മുന്‍ പൂഞ്ഞാര്‍ എം എല്‍ എയ്ക്ക് താത്പര്യമെങ്കിലും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം ആ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. ഡല്‍ഹിയില്‍ ബി ജെ പി കേന്ദ്ര നേതാക്കളുമായി പി സി ജോര്‍ജ്ജ് ഇന്ന് ചര്‍ച്ച നടത്തുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നേക്കും. ഘടകകക്ഷി എന്ന നിലയില്‍ ബി ജെ പി യോടൊപ്പം നിന്നാല്‍ എപ്പോള്‍ വേണമെങ്കിലും പി സി ജോര്‍ജ്ജ് മുന്നണി വിട്ടേക്കും എന്നുള്ളത് കൊണ്ടാണ് ആ ആവിശ്യത്തെ സംസ്ഥാന നേതൃത്വം എതിര്‍ത്തത്.
പത്തനംതിട്ടയില്‍ മത്സരിച്ചേക്കും
പി സി ജോര്‍ജ്ജ് ബി ജെ പിയിലെത്തിയാല്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചേക്കും. കേന്ദ്ര നേതൃത്വത്തോടുള്ള ചര്‍ച്ചയ്ക്ക് ശേഷം ബി ജെ പിയില്‍ അംഗത്വമെടുക്കുമോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാത്തിലെത്തും എന്നാണ് പി സി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്.


