
TMJ Daily
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
21 Aug 2025 | 1 min Read
TMJ News Desk
ഇടുക്കി പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് ഒരു പൊതു യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മാരണമെന്ന് സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സിപിഐ മുതിർന്ന നേതാവായ വാഴൂര്‍ സോമന്‍ 2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്.
#Daily
Leave a comment


