
ജനം വികസനത്തിന് അനുകൂലം; സെസ് ജനത്തെ വിശ്വാസത്തിലെടുത്ത് മാത്രം: മുഖ്യമന്ത്രി
സംസ്ഥാനത്ത് വികസനത്തിന് ജനം അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരളത്തിനായി പുതുവഴികള്‍ എന്ന രേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വിഭവ സമാഹരണത്തിന് ജനദ്രോഹ നിലപാട് ഉണ്ടാകുകയില്ലെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെസ്, ഫീസ് തുടങ്ങിയവ ഏര്‍പ്പെടുത്തുന്നതിന് രേഖയില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ വിഭവസമാഹരണത്തിനുള്ള സാധ്യത എന്ന നിലയിലാണ് മുന്നോട്ടുവച്ചതെന്നും ഉടന്‍ അതേപടി നടപ്പാക്കുകയെന്ന ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സെസും ഫീസും പിരിക്കുന്നതിന് എതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത ഉണ്ടായിരുന്നു. ജനം പാര്‍ട്ടിക്കെതിരാകുമെന്ന് പ്രതിനിധികള്‍ പറഞ്ഞിരുന്നു.
പാര്‍ട്ടി നയത്തിന് അകത്തുനിന്നു കൊണ്ടു മാത്രമേ നയരേഖ നടപ്പിലാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.