.jpg)
ഭൗതികശാസ്ത്ര നൊബേൽ ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഇ ഹിന്റനും
2024 ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ജോൺ ഹോപ്ഫീൽഡിനും ജെഫ്രി ഇ ഹിന്റനും. മെഷീൻ ലേണിംഗ് മേഖലയിൽ നിർമ്മിതബുദ്ധിയുടെ വികാസത്തിന് സഹായകമായ കണ്ടെത്തലുകൾക്കാണ് ഇരുവർക്കും ബഹുമതി നൽകുന്നത്. കൃത്രിമ ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാകുമെന്ന കണ്ടെത്തലിനാണ് നൊബേൽ.
യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന ഹോപ്ഫീൽഡ്, ചിത്രങ്ങൾ സ്റ്റോർ ചെയ്യാനും അവയെ ബന്ധിപ്പിക്കാനും, മറ്റു പല പാറ്റേണുകളിൽ ഉള്ള വിവരങ്ങളെ തിരിച്ചറിയാൻ കഴിയുന്ന മെമ്മറി ഉണ്ടാക്കിയെടുത്തതിനുമാണ് അംഗീകാരം ലഭിച്ചത്.
കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയിൽ ജോലിചെയ്യുന്ന ഹിന്റൺ, ചിത്രങ്ങളിലെ പ്രത്യേക വസ്തുക്കളെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനം നിർമിച്ചതിനാണ് അംഗീകാരം.
ഹോപ്ഫീൽഡിന്റെയും ഹിന്റണിന്റെയും കണ്ടെത്തലുകൾ മൂലം വളരെയേറെ പ്രയോജനങ്ങളുണ്ടായിട്ടുണ്ടെന്നും, ഭൗതികശാസ്ത്രത്തിൽ പ്രത്യേകതരം സ്വഭാവസവിശേഷങ്ങളുള്ള വസ്തുക്കൾ നിർമ്മിക്കാൻ കൃത്രിമ ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിക്കാറുണ്ടെന്നും ഫിസിക്സ് നൊബേൽ കമ്മിറ്റിയുടെ ചെയർമാൻ എല്ലെൻ മൂൺസ് പറഞ്ഞു.