TMJ
searchnav-menu
post-thumbnail

TMJ Daily

ഭൗതികശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

07 Oct 2025   |   1 min Read
TMJ News Desk

2025ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. ജോൺ എം മാർട്ടിനിസ്, ജോൺ ക്ലാർക്ക്, മിഷേൽ എച് ഡിവോറൈറ്റ് എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. ക്വാണ്ടം ലോകത്തിന്റെ സവിശേഷതകൾ ദൈനംദിന ജീവിതത്തിൽ അളക്കാവുന്ന ഫലങ്ങളിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും എന്ന് വിവിധ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതിനാണ് മൂന്ന് പേർക്കും നോബൽ പുരസ്‌കാരം സമ്മാനിച്ചത്.

ഈ മുന്നേറ്റം ക്വാണ്ടം ക്രിപ്റ്റോഗ്രഫി, ക്വാണ്ടം കമ്പ്യൂട്ടർ, ക്വാണ്ടം സെൻസറുകൾ തുടങ്ങിയ ക്വാണ്ടംസാങ്കേതികവിദ്യയുടെ പുതിയ വികാസത്തിന് കാരണമാകുന്നതാണ്

#Daily
Leave a comment