TMJ
searchnav-menu
post-thumbnail

TMJ Daily

തേജസ് യുദ്ധവിമാനം തകർന്നുവീണ് പെെലറ്റ് കൊല്ലപ്പെട്ടു

21 Nov 2025   |   1 min Read
TMJ News Desk

ന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പെെലറ്റ് കൊല്ലപ്പെട്ടു. ദുബായ് എയർ ഷോയിൽ പ്രദർശനത്തിനിടെയാണ് അപകടം. വ്യേമാഭ്യാസത്തിനിടെ വിമാനം നിയന്ത്രണം വിട്ട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് അപകടം. വിമാനം തകർന്ന് വീണ് കത്തിയമരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എയർ ഷോ താത്കാലികമായി നിർത്തി വയ്ച്ചു.

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ തേജസ് ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച് 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. തമിഴ്നാട്ടിലെ സുലൂർ വ്യോമതാവളത്തിൽ നിന്നാണ് വിമാനം യുഎഇയിലേക്ക് പോയത്.


#Daily
Leave a comment