
ഗോവയില്‍ പിറ്റ്ബുള്ളിനും റോട്ട് വീലറിനും നിരോധനം
പിറ്റ്ബുള്‍, റോട്ട് വീലര്‍ നായ ഇനങ്ങളെ ഇറക്കുമതി ചെയ്യുന്നതും ബ്രീഡ് ചെയ്യുന്നതും വില്‍ക്കുന്നതും ഗോവയില്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയില്‍ മൃഗങ്ങളെ ബ്രീഡ് ചെയ്യുന്നതും വളര്‍ത്തുന്നതും സംബന്ധിച്ച 2024ലെ ഓര്‍ഡിനന്‍സില്‍ ഈ രണ്ട് നായ ഇനങ്ങളേയും ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ അനുമതി നല്‍കി.
നിലവില്‍ പിറ്റ്ബുള്ളിനേയും റോട്ട് വീലറുകളേയും വളര്‍ത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യുകയും അവയുടെ ഉത്തരവാദിത്വം ഏല്‍ക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണകാരികളായ നായ ഇനങ്ങള്‍ ധാരാളം മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ 23 ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ടോസ ഇനു, അമേരിക്കന്‍ ബുള്‍ഡോഗുകള്‍, ജപ്പാന്‍കാരായ ടോസയും അകിതയും മാസ്റ്റിഫുകള്‍, ടെറിയേഴ്‌സ് തുടങ്ങിയ നായകള്‍ ഈ പട്ടികയില്‍പ്പെടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നത് ഡല്‍ഹി, കര്‍ണാടക, കൊല്‍ക്കത്ത ഹൈക്കോടതികള്‍ അവയുടെ അധികാര പരിധികളില്‍ തടഞ്ഞിരുന്നു.