TMJ
searchnav-menu
post-thumbnail

TMJ Daily

നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

01 Jun 2025   |   1 min Read
TMJ News Desk

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരം എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പി വി അന്‍വറുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിംലീഗ് ഭാരവാഹികളുടെ യോഗവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൗക്കത്ത് അലിയുടെ വിജയത്തിനായുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യുന്നത് യുഡിഎഫിന്റെ വിജയ തന്ത്രങ്ങളാണെന്നും വേറെ വര്‍ത്തമാനങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ മത്സരം രാഷ്ട്രീയ പോരാട്ടം മാത്രമാണെന്നും അന്‍വര്‍ മത്സരിക്കുന്ന കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


#Daily
Leave a comment