.jpeg)
തെക്കന്‍ കൊറിയയില്‍ വിമാനാപകടം: 85 പേര്‍ കൊല്ലപ്പെട്ടു
തെക്കന്‍ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ യാത്രാവിമാനം തീപിടിച്ച് കത്തിയമര്‍ന്ന് 85 പേര്‍ കൊല്ലപ്പെട്ടു. ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തനരഹിതമായത് കാരണം നിയന്ത്രണം വിട്ട വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി കോണ്‍ക്രീറ്റ് സുരക്ഷാവേലിയില്‍ ഇടിച്ചാണ് അപകടം. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍നിന്നും 181 യാത്രക്കാരുമായി തിരിച്ച ജൈജു എയര്‍ വിമാനമാണ് തെക്കന്‍ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 39 പുരുഷന്‍മാരും 46 സ്ത്രീകളും ഉള്‍പ്പെടുന്നു.
പ്രാദേശിക സമയം രാവിലെ 9.03-നാണ് അപകടം. എയര്‍സ്ട്രിപ്പിലൂടെ തെന്നി നീങ്ങുന്ന വിമാനം വേലിയില്‍ ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 173 പേര്‍ തെക്കന്‍ കൊറിയക്കാരും രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികളും ആണ്.