
കാനഡയില്‍ വിമാനം തലകീഴായി മറിഞ്ഞു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
കാനഡയില്‍ യാത്രാ വിമാനം തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കുഞ്ഞിനും രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് പരിക്കേറ്റത്. ടൊറോന്റോയിലെ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴാണ് വിമാനം കാറ്റില്‍പ്പെട്ട് തലകീഴായി മറിഞ്ഞത്.
മിന്നിയാപൊളിസില്‍ നിന്നും വന്ന ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 76 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
പരിക്കേറ്റ 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനായി ഒന്റാറിയോ എയര്‍ ആംബുലന്‍സ് മൂന്ന് ആംബുലന്‍സ് ഹെലികോപ്റ്ററുകളും രണ്ട് സാധാരണ ആംബുലന്‍സുകളും അപകടസ്ഥലത്തേക്ക് അയച്ചു.
ഒരു കുഞ്ഞിനും 60 വയസ്സ് കഴിഞ്ഞ ഒരു പുരുഷനും 40 വയസ്സ് കഴിഞ്ഞ സ്ത്രീക്കും ആണ് പരിക്കേറ്റത്.
ഡെല്‍റ്റാ എയര്‍ ലൈന്‍സ് ഫ്‌ള്ളൈറ്റ് 4819 ആണ് അപകടത്തില്‍പ്പെട്ടത്. ഡെല്‍റ്റയുടെ ഉപകമ്പനിയായ എന്‍ഡേവര്‍ എയര്‍ പറത്തുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
22 യാത്രക്കാര്‍ കാനഡക്കാരും ബാക്കിയുള്ളവര്‍ വിദേശികളും ആണെന്ന് വിമാന കമ്പനി അറിയിച്ചു. വിമാനത്താവളത്തിലെ രണ്ട് റണ്‍വേകള്‍ അന്വേഷണത്തിനായി അടച്ചു. സ്ഥലത്ത് മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയിരുന്നു.