TMJ
searchnav-menu
post-thumbnail

TMJ Daily

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 % പേര്‍ വിജയിച്ചു

22 May 2025   |   1 min Read
TMJ News Desk

വര്‍ഷത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 77.81 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 78.69 ശതമാനം ആയിരുന്നു വിജയ ശതമാനം.

സയന്‍സ് ഗ്രൂപ്പില്‍ 83.25 ശതമാനം പേര്‍ വിജയിച്ചപ്പോള്‍, ഹ്യുമാനിറ്റീസില്‍ 69.16 ശതമാനം പേരും കൊമേഴ്‌സില്‍ 74.21 ശതമാനം പേരും വിജയിച്ചു. ഹയര്‍ സെക്കന്ററി പരീക്ഷ 4,44,707 വിദ്യാര്‍ത്ഥികള്‍ എഴുതിയിരുന്നു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനവും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 82.16 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 ശതമാനവും വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 70.6 ശതമാനം പേര്‍ വിജയിച്ചു. 28,587 പേരാണ് പരീക്ഷ എഴുതിയത്.

ജൂണ്‍ 21 മുതല്‍ സേ പരീക്ഷ ആരംഭിക്കും.





#Daily
Leave a comment