TMJ
searchnav-menu
post-thumbnail

TMJ Daily

വഖഫ് സാമൂഹിക നീതിക്കെതിരെന്ന് പ്രധാനമന്ത്രി 

24 Nov 2024   |   1 min Read
TMJ News Desk

ഖഫ് സാമൂഹിക നീതിക്കെതിരാണെന്നും അതിന് രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. നവംബര്‍ 25 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പുതിയ വഖഫ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് മോഡിയുടെ ആരോപണം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പു അവഗണിച്ചാണ് വഖഫ് ബില്‍ ശൈത്യകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണെന്നും മോഡി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ല്‍ അധികാരം നഷ്ടമാകുന്നതിന് മുന്‍പ് ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പല സ്വത്തുക്കളും കോണ്‍ഗ്രസ് വഖഫ് ബോര്‍ഡിന് കൈമാറിയിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. മഹാരാഷ്ട്രയിലേത് മറ്റൊരു ഐതിഹാസിക വിജയമായെന്നും മോഡി പറഞ്ഞു. കള്ളത്തരത്തിന്റെയും കുടുംബ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയം മഹാരാഷ്ട്രയില്‍ പരാജയപ്പെട്ടു എന്നായിരുന്നു മോഡി പറഞ്ഞത്.


#Daily
Leave a comment