
TMJ Daily
പിഎം ശ്രീയിൽ പ്രശ്ന പരിഹാരമായിട്ടില്ല: ബിനോയ് വിശ്വം
27 Oct 2025 | 1 min Read
TMJ News Desk
പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ പരിഹാരം ഉണ്ടായില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. മറ്റ് വിവരങ്ങൾ യഥാക്രമം അറിയിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ബിനോയ് വിശ്വം മറുപടി നൽകിയില്ല.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറിലധികം നീണ്ട് നിന്നു. ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ച് ആരംഭിച്ചത്.
#Daily
Leave a comment


