TMJ
searchnav-menu
post-thumbnail

TMJ Daily

പൊലീസിന് കാമ്പസിനുള്ളില്‍ കയറാം; പ്രിന്‍സിപ്പലിന്റെ അനുവാദം വേണ്ടെന്ന് ഹൈക്കോടതി

14 Dec 2024   |   1 min Read
TMJ News Desk

കാമ്പസിനുള്ളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസിന് പ്രിന്‍സിപ്പലിന്റെ അനുവാദം കൂടാതെ കാമ്പസില്‍ പ്രവേശിക്കാമെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കോളേജ് കാമ്പസുകളിലെ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിട്ട് പെറ്റീഷന്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

കാമ്പസിനുള്ളില്‍ ക്രമസമാധാന പ്രശ്‌ന സാഹചര്യം ഉള്ളപ്പോള്‍ കാമ്പസില്‍ പ്രവേശിക്കുന്നതിന് പൊലീസിന് പ്രിന്‍സിപ്പലിന്റെ അനുവാദത്തിന്റെ ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. പൊലീസ് തീര്‍ച്ചയായും അവിടെ പോകണം. അക്രമം തടയണം. അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം. പൊലീസിന് പ്രിന്‍സിപ്പലിന്റെ അനുവാദം കാത്തുനില്‍ക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കില്ലെന്ന് കോടതി പറഞ്ഞു. അത് മൗലികാവകാശങ്ങളില്‍ ഒന്നാണ്. രാഷ്ട്രീയത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം. രാഷ്ട്രീയത്തെ കുറിച്ച് പഠിക്കാനും അതില്‍ അര്‍ത്ഥവത്തായി ഇടപെടാനും അവരെ പ്രോത്സാഹിപ്പിക്കണം. എങ്കിലും അതുമായി ബന്ധപ്പെട്ട അപകടകരമായ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് കോടതി പറഞ്ഞു.




#Daily
Leave a comment