TMJ
searchnav-menu
post-thumbnail

TMJ Daily

യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വധശ്രമത്തിന് കേസെടുത്ത് പോലീസ്

28 Aug 2025   |   1 min Read
TMJ News Desk

ന്നലെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. 28 പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. പോലീസിനെതിരെ തീപന്തം എറിഞ്ഞതിനെതിരെയാണ് മഹിളാ കൊണ്‍ഗ്രസ് നേതാക്കളുൾപ്പെടെ ഉള്ളവർക്കെതിരെ പോലീസ് കേസ് എടുത്തത്. 

ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺ​ഗ്രസ് ക്ലിഫ് ഹൗസിലേക്ക് പന്തം കൊളുത്തി മാർച്ച് നടത്തിയത്. ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പിരിഞ്ഞ് പോകാത്ത പ്രവർത്തകർ പോലീസിന് നേരെ തീപന്തം എറിയുകയായിരുന്നു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി.

രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഇന്നലെ വടകരയിൽ വച്ച് ഷാഫിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞത്. തുടർന്ന് ഷാഫി കാറിൽനിന്ന് പുറത്തിറങ്ങി പ്രതിഷേധക്കാരോട് നേർക്കുനേർ വാക്കാൽ ഏറ്റുമുട്ടി. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

#Daily
Leave a comment