TMJ
searchnav-menu
post-thumbnail

TMJ Daily

നടന്‍ സൗബിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്

07 Dec 2024   |   1 min Read
TMJ News Desk

ഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തര്‍ക്കത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്. നിലവില്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണം പുരോഗമിക്കുകയാണ്. തുടര്‍ന്നാണ് പോലീസ് വീണ്ടും സൗബിനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സൗബിനെ ആദായനികുതി വകുപ്പും ചോദ്യം ചെയ്തിരുന്നു.

അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് പൊലീസ് സൗബിനെതിരെ കേസെടുത്തത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കായി സിറാജില്‍ നിന്നു 7 കോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാല്‍ മുടക്കുമുതല്‍ പോലും തിരിച്ചു കിട്ടിയില്ലെന്ന് ആരോപിച്ചാണ് സിറാജ് പൊലീസിനെ സമീപിച്ചത്.

ചിത്രീകരണം തുടങ്ങും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നു വിശ്വസിപ്പിച്ചാണ് സൗബിനും സംഘവും കോടികള്‍ വാങ്ങിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം പണമിടപാട് കരാറില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തല്‍. അതിനാല്‍ സംഭവത്തില്‍ ക്രമിനല്‍ സ്വഭാവമുണ്ടെന്നാണ് പൊലീസ് നിലപാട്. വിഷയത്തില്‍ പൊലീസ് അന്വേഷണം വേഗത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി അടുത്ത ദിവസം തന്നെ അന്വേഷണ സംഘം യോഗം ചേരും.



#Daily
Leave a comment