
TMJ Daily
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പോലീസുകാർ പിടിയിൽ
17 Jun 2025 | 1 min Read
TMJ News Desk
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസുകാർ പിടിയിലായി. പോലീസ്
ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുമായി ഇവർക്ക് വലിയ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.
ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. താമരശ്ശേരിക്കടുത്ത കോരങ്ങാട് വെച്ചാണ് ഇവർ പിടിയിലായത്.
കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ യാത്ര ചെയ്യവേയാണ് ഇരുവരും പിടിയിലാവുന്നത്. പുതിയ ഒളിത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും എന്നാണ് പൊലീസ് കരുതുന്നത്. നടക്കാവ് പൊലീസും, സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ പിടി കൂടിയത്.
#Daily
Leave a comment