TMJ
searchnav-menu
post-thumbnail

TMJ Daily

പോപ് ഫ്രാന്‍സിസിന്റെ സംസ്‌കാരം ശനിയാഴ്ച്ച

22 Apr 2025   |   1 min Read
TMJ News Desk

ന്നലെ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കബറടക്കം ഏപ്രില്‍ 26 ശനിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മുന്നില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും. ചടങ്ങുകള്‍ക്കുശേഷം മൃതദേഹം സെന്റ് മേരി മേജര്‍ ബസലിക്കയിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും.

നാളെ പോപ്പിന്റെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കൊണ്ടുവരും. സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നത് വരെ അവിടെ പൊതുദര്‍ശനത്തിന് വയ്ക്കും.

നിലവില്‍ അദ്ദേഹത്തിന്റെ മൃതദേഹം വസതിയായ സാന്റാ മാര്‍ത്തയിലെ ചാപ്പലിലാണുള്ളത്. 12 വര്‍ഷത്തെ ഭരണകാലയളവില്‍ പോപ്പ് വസിച്ചത് സാന്റാ മാര്‍ത്തയിലാണ്.

അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് പ്രകാരം സാധാരണ മരശവപ്പെട്ടിയില്‍ മൃതദേഹം കിടത്തിയിരിക്കുന്ന ഫോട്ടോ വത്തിക്കാന്‍ പുറത്തുവിട്ടു.





 

#Daily
Leave a comment