TMJ
searchnav-menu
post-thumbnail

TMJ Daily

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരം

01 Mar 2025   |   1 min Read
TMJ News Desk

റോമിലെ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ശ്വാസതടസത്തെ തുടർന്ന് മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകിവരുകയാണെന്ന് വത്തിക്കാൻ അറിയിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞമാസം 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബ്രോങ്കൈറ്റിസ് ബാധിതനാണ് ഫ്രാൻസിസ് മാർപാപ്പ. 88 വയസ്സുള്ള പോപ്പിന് അടുത്തിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. അതുകാരണം തന്റെ പ്രസംഗം വായിക്കാന്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്ന സംഭവം ഉണ്ടായിരുന്നു.

തനിക്ക് ബ്രോങ്കൈറ്റിസ് ഉള്ളതിനാല്‍ വായിക്കാന്‍ കഴിയുന്നില്ലെന്നും അടുത്ത തവണ വായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അദ്ദേഹത്തിന് മുമ്പും ബ്രോങ്കൈറ്റിസ് ബാധിച്ചിട്ടുണ്ട്. ഇതടക്കം ദീര്‍ഘകാലമായി അദ്ദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അടുത്തകാലത്തായി അദ്ദേഹം നടക്കാന്‍ വാക്കര്‍ ഉപയോഗിക്കുന്നുണ്ട്. നടത്തത്തിന് ഇടയില്‍ രണ്ട് തവണ അദ്ദേഹം വീണ് കൈക്കും താടിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



#Daily
Leave a comment