
ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു
ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് അഞ്ച് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹത്തിന് രണ്ട് മാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആശുപത്രിയില്‍ നിന്നും ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലേക്കാണ് അദ്ദേഹം പോയത്.
അഞ്ച് ആഴ്ച്ചകള്‍ക്കുശേഷം അദ്ദേഹം ഇന്ന് ആശുപത്രിയില്‍ വച്ച് ജനങ്ങള്‍ക്ക് മുന്നിലെത്തി. റോമിലെ ഗെമേലി ആശുപത്രിയിലെ പത്താം നിലയിലുള്ള പോപ്പിന്റെ സ്യൂട്ടില്‍ നിന്നും അദ്ദേഹം ഞായറാഴ്ച്ചകളില്‍ പതിവായി നല്‍കുന്ന അനുഗ്രഹം ജനങ്ങള്‍ക്ക് നല്‍കി. കഴിഞ്ഞ നാല് ഞായറാഴ്ച്ചകളിലും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
88 വയസ്സുള്ള പോപ്പിന് അടുത്ത രണ്ട് മാസം വലിയ ജനക്കൂട്ടത്തെ കാണാനോ കഠിനമായ പ്രവൃത്തികള്‍ ചെയ്യാനോ അനുവാദമില്ല. എന്നാല്‍, തന്റെ സാധാരണയുള്ള ദൈനംദിന പ്രവൃത്തികള്‍ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പോപ്പിന്റെ സ്വകാര്യ ഡോക്ടര്‍ ഡോ ലുയ്ഗി കാര്‍ബണ്‍ പറഞ്ഞിരുന്നു.


