TMJ
searchnav-menu
post-thumbnail

TMJ Daily

പോപ് ഫ്രാന്‍സിസിനെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സംസ്‌കരിക്കില്ല

21 Apr 2025   |   1 min Read
TMJ News Desk

മാര്‍പാപ്പമാരെ സംസ്‌കരിക്കുന്നതില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പാരമ്പര്യങ്ങളില്‍ മാറ്റംവരുന്നു. തന്റെ മൃതദേഹം എവിടെ സംസ്‌കരിക്കണമെന്ന് പോപ് ഫ്രാന്‍സിസ് 2022ല്‍ തന്നെ കത്തോലിക്ക സഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരമ്പരാഗതമായി പോപ്പുമാരെ സംസ്‌കരിക്കുന്നത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അടിയിലാണ്. എന്നാല്‍, തന്നെ റോമിലെ സാന്റാ മരിയ മാഗ്ഗിയോറെയുടെ ബസിലിക്കയില്‍ സംസ്‌കരിച്ചാല്‍ മതിയെന്ന ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു. യേശുക്രിസ്തുവിന്റെ അമ്മ മറിയക്ക് സമര്‍പ്പിച്ചിട്ടുള്ള ഇടമാണിത്. അന്താരാഷ്ട്ര യാത്രകള്‍ക്ക് മുമ്പും ശേഷവും ഫ്രാന്‍സിസ് മാര്‍പാപ്പ പതിവായി ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു.

നാല് മുതല്‍ ആറ് ദിവസം വരെ നീളുന്ന സംസ്‌കാര ചടങ്ങുകളാണ് നടക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് കര്‍ദിനാള്‍മാരാണ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വത്തിക്കാന്‍ പോപ്പിന്റെ പുതിയ സംസ്‌കാര ചടങ്ങുകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

മുന്‍കാലത്ത് പോപ്പുമാരെ സംസ്‌കരിച്ചിരുന്നത് സൈപ്രസ്, ലെഡ്, ഓക്ക് എന്നിവ കൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടിയിലായിരുന്നു. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സംസ്‌കരിക്കാന്‍ ഉപയോഗിക്കുന്നത് സിങ്ക് വരിയിടുന്ന തടികൊണ്ടുള്ള പെട്ടിയിലാണ്. ഇതും നൂറ്റാണ്ട് പഴക്കമുള്ള ചടങ്ങില്‍ നിന്നുള്ള വ്യതിയാനമാണ്. ലാളിത്യത്തോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിജ്ഞാബദ്ധതയും സഭയുടെ ആചാരങ്ങളെ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവും ആണിത്.

ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് മാര്‍പാപ്പ കാലം ചെയ്തത്.




#Daily
Leave a comment