PHOTO: PTI
പോപ്പുലര്‍ കണ്‍സെര്‍വേറ്റിസം; പുതിയ രാഷ്ട്രീയനീക്കവുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്
പോപ്പുലര്‍ കണ്‍സെര്‍വേറ്റിസം എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. മുന്‍ ബിസിനസ് സെക്രട്ടറി ജേക്കബ് റീസ്മോഗിനൊപ്പമാണ് പോപ്‌കോണ്‍ എന്നറിയപ്പെടുന്ന പോപ്പുലര്‍ കണ്‍സെര്‍വേറ്റിസം എന്ന ആശയം ലിസ് ട്രസ് ലോഞ്ച് ചെയ്തത്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലിസ് ട്രസിന്റെ രാഷ്ട്രീയ നീക്കം. തിരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത കണ്‍സര്‍വേറ്റീവ് നയങ്ങള്‍ നടപ്പിലാക്കുന്നതിനായി ഋഷി സുനകിന് മേല്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ് പോപ്‌കോണിന്റെ പ്രധാന ലക്ഷ്യം.
സര്‍വേയില്‍ ട്രസിന് തിരിച്ചടി
ഈയിടെ പുറത്തുവന്ന സവാന്റ സര്‍വ്വേയില്‍ 11 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് ട്രസിന് അനുകൂലമായിട്ടുള്ളത്. 65 ശതമാനം വോട്ടര്‍മാര്‍ മുന്‍ പ്രധാനമന്ത്രിയെ എതിര്‍ക്കുന്നവരാണ്.
ഏറ്റവും കുറഞ്ഞ കാലയളവില്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രിയായ വ്യക്തി കൂടിയാണ് ലിസ ട്രസ്. 49 ദിവസം മാത്രമാണ് ട്രസ് പ്രധാനമന്ത്രി പദത്തിലിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് 2022 ഒക്ടോബറിലാണ് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കുന്നത്.