TMJ
searchnav-menu
post-thumbnail

TMJ Daily

തപാല്‍ വോട്ട് തിരിമറി: ജി സുധാകരനെതിരെ കേസ്

15 May 2025   |   1 min Read
TMJ News Desk

1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയായ ദേവദാസിന് അനുകൂലമായി തപാല്‍ വോട്ടുകളില്‍ തിരിമറി നടത്തിയെന്ന മുന്‍മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ജി ഖേല്‍ക്കര്‍ നിര്‍ദ്ദേശം നല്‍കി.

ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് ഖേല്‍ക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതേതുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു മൊഴിയെടുക്കല്‍ നടന്നത്.

തപാല്‍ വോട്ടുകളില്‍ തിരിമറി നടത്തിയെന്ന വാര്‍ത്ത അത്യന്തരം ഗൗരവമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നുവെന്ന് ഖേല്‍ക്കര്‍ പറഞ്ഞു.

ആലപ്പുഴയില്‍ നടന്ന എന്‍ജിഒ യൂണിയന്‍ പരിപാടിയിലാണ് തപാല്‍ വോട്ടില്‍ നടത്തിയ തിരിമറി സിപിഐഎം നേതാവായ ജി സുധാകരന്‍ വെളിപ്പെടുത്തിയത്. ഇനി കേസെടുത്താലും കുഴപ്പമില്ലെന്നും പറഞ്ഞിരുന്നു.

തപാല്‍ വോട്ടുകള്‍ ശേഖരിച്ചശേഷം അതില്‍ വോട്ട് തിരുത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് അട്ടിമറിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ എഐആര്‍ ഇട്ട് കേസെടുക്കാന്‍ ഖേല്‍ക്കര്‍ നിര്‍ദ്ദേശം നല്‍കി.



#Daily
Leave a comment