Photo: PTI
നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ; ആം ആദ്മി പ്രവർത്തകർ അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകൾ പതിപ്പിച്ച 8 പേർ ഗുജറാത്തിൽ അറസ്റ്റിൽ. അഹമ്മദാബാദ് നഗരത്തിലെ വിവിധ ഭാഗങ്ങളിലായി പോസ്റ്റർ പതിപ്പിച്ച ആം ആദ്മി പ്രവർത്തകർക്കെതിരെയാണ് ഗുജറാത്ത് പൊലീസ് കേസെടുത്തത്. മോദി ഹഠാവോ,ദേശ് ബച്ചാവോ (മോദിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കു) എന്നെഴുതിയ പോസ്റ്ററാണ് നഗരത്തിൽ പതിപ്പിച്ചത്.
അറസ്റ്റ് ചെയ്യപ്പെട്ടവർ ആം ആദ്മി പ്രവർത്തകർ തന്നെയാണ്, തങ്ങളുടെ പ്രവർത്തനം ബിജെപി ഭയക്കുന്നു എന്നാണ് അറസ്റ്റ് സൂചിപ്പിക്കുന്നത്, ഇത്തരം നടപടികൾ സ്വേച്ഛാധിപത്യത്തെ സൂചിപ്പിക്കുന്നതാണെന്നും ഗുജറാത്ത് ആം ആദ്മി പാർട്ടി നേതാവ് ഇസുദാൻ ഗഡ്‌വി പ്രതികരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ അനധികൃതമായി പതിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ പോസ്റ്ററുകൾ ഡൽഹിയിലും പ്രത്യക്ഷപ്പെട്ടിരുന്നു.