TMJ
searchnav-menu
post-thumbnail

TMJ Daily

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ യോഗം

13 Mar 2024   |   1 min Read
TMJ News Desk

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ക്കുട്ടിയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്.
വേനല്‍ച്ചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കൂടുന്നു. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 10 കോടി യൂണിറ്റാണ്. വിവിധ ജില്ലകളില്‍ വേനല്‍ച്ചൂട് ഉയരുന്നതിനാല്‍ 
വരും ദിവസങ്ങളില്‍ ഉപഭോഗം കൂടാന്‍ സാധ്യതയുണ്ട്. ഇതോടെ വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലാണ് യോഗം വിളിച്ചിരിക്കുന്നത്.

വൈദ്യുതി വാങ്ങാന്‍ വന്‍ ചിലവ്

ഉപഭോഗം കൂടിയതോടെ പവര്‍ എക്‌സ്ചേഞ്ചില്‍നിന്ന്  വൈദ്യുതി വാങ്ങാന്‍ വന്‍ തുക ചെലവിട്ട് കെ.എസ്.ഇ.ബി. നിലവിലെ കരാറുകളില്‍നിന്നുള്ള വൈദ്യുതിപോരാതെ വരുന്നതിനാല്‍ 
അതത് ദിവസംതന്നെ പണമടച്ച് പവര്‍ എക്‌സ്ചേഞ്ചില്‍നിന്നാണ് വാങ്ങുന്നത്. പണം മുന്‍കൂര്‍ നല്‍കിയില്ലെങ്കില്‍ വൈദ്യുതികിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പവര്‍ എക്‌സ്ചേഞ്ചില്‍നിന്ന് വൈദ്യുതി വാങ്ങാന്‍മാത്രം 1477 കോടി രൂപയാണ് വേണ്ടിവന്നത്.

മുന്‍പ് വൈകുന്നേരം 6 മുതല്‍ 10 മണി വരെയാണ് കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോഴിത് രാത്രി 12 വരെയാണ്. ചൂട് കൂടിയതോടെ എസിയുടെ പ്രവര്‍ത്തനം വ്യാപകമായതും വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. വേനല്‍മഴ കുറവായതിനാല്‍ ഡാമുകളിലെ വെള്ളത്തിന്റെ അളവും ആശങ്ക ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഇപ്പോള്‍ 216.45 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ട വെള്ളമെ ബാക്കിയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കാര്‍ഷിക മേഖലയിലും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.



#Daily
Leave a comment