TMJ
searchnav-menu
post-thumbnail

TMJ Daily

രാഷ്ട്രപതിയുടെ റഫറന്‍സ്: എതിര്‍ക്കണമെന്ന് 8 ബിജെപി ഇതര മുഖ്യമന്ത്രിമാരോട് എംകെ സ്റ്റാലിന്‍

19 May 2025   |   1 min Read
TMJ News Desk

സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാരും പ്രസിഡന്റും മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ 14 ചോദ്യങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സുപ്രീംകോടതിയോട് ആരാഞ്ഞതിനെ എതിര്‍ക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ട് കത്തെഴുതി.

കേരളം, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, കര്‍ണാടകം, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിക്കാണ് സ്റ്റാലിന്‍ കത്തെഴുതിയത്.

കോടതിക്ക് മുന്നില്‍ സംഘടിതമായ നിയമ തന്ത്രം ആവിഷ്‌കരിക്കണമെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കുന്നതിനായി ഐക്യം മുന്നോട്ടുവയ്ക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

പ്രസിഡന്റിന്റെ റഫറന്‍സ് ഒരു സംസ്ഥാനത്തേയും പേരെടുത്ത് പറയുന്നില്ലെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസില്‍ ഏപ്രില്‍ 8ന് സുപ്രീംകോടതി പറഞ്ഞ വിധിയെ ചോദ്യം ചെയ്യുകയാണ് ലക്ഷ്യമെന്നും സ്റ്റാലിന്‍ പറയുന്നു.


#Daily
Leave a comment