TMJ
searchnav-menu
post-thumbnail

TMJ Daily

അമിത വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: മുഖ്യമന്ത്രി.

25 Mar 2025   |   1 min Read
TMJ News Desk

ജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും ഉത്സവ, അവധിക്കാലങ്ങളിലും മറ്റും നാട്ടിലെത്തുന്ന പ്രവാസി കേരളീയരില്‍ നിന്നും വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൂടാതെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള എം പിമാരുടെ യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പി ടി എ റഹീമിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.

വിമാന യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതും അത് പരിഷ്‌ക്കരിക്കുന്നതും വിമാനക്കമ്പനികളാണെന്നും ഇവരുടെ വാണിജ്യ-വിപണന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടെന്ന് മുഖമന്ത്രി പറഞ്ഞു.

വിമാന യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണം 1994-ല്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിലൂടെ വിമാന കമ്പനികള്‍ക്ക് സ്വന്തം നിലയില്‍ നിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരില്‍ തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.





 

#Daily
Leave a comment