TMJ
searchnav-menu
post-thumbnail

TMJ Daily

പ്രധാനമന്ത്രി 25 ന് കൊച്ചിയില്‍; മോദിക്കൊപ്പം അനില്‍ ആന്റണിയും

07 Apr 2023   |   1 min Read
TMJ News Desk

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കേരളത്തിലെത്തും. പ്രധാനമന്ത്രിക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയും വേദി പങ്കിടും. യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ പങ്കെടുക്കുവാനാണ് മോദി എത്തുന്നത്.

ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന 'യുവം' സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും. 

അതേസമയം, ബി.ജെ.പിയില്‍ എത്തിയ അനില്‍ ആന്റണിക്ക് നല്‍കേണ്ട പദവിയെക്കുറിച്ച് ഡല്‍ഹി കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന.

കൊച്ചിയിലെ യുവം പരിപാടിക്കുശേഷം മെയ് മാസത്തില്‍ തൃശൂരില്‍ വനിതകളുടെ യോഗത്തിലും കോഴിക്കോട് വിമുക്ത ഭടന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.


Leave a comment