TMJ
searchnav-menu
post-thumbnail

TMJ Daily

പ്രധാനമന്ത്രി പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി

05 May 2025   |   1 min Read
TMJ News Desk

ഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ ദിവസം വ്യോമസേന തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങും നാവിക സേനാ തലവന്‍ അഡ്മിറല്‍ ദിനേശ് ത്രിപാഠിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് തയ്യാറെടുപ്പുകള്‍ ധരിപ്പിച്ചിരുന്നു.

ജമ്മുകശ്മീരിലെ പൂഞ്ചില്‍ സുരക്ഷ സൈന്യം നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിയിടം തകര്‍ത്തു. ബോംബുകളും വയര്‍ലസ് സെറ്റുകളും പിടിച്ചെടുത്തു. സൈന്യത്തിന്റേയും ജമ്മുകശ്മീര്‍ പൊലീസിലെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗവും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തിയത്.

അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹര്യത്തില്‍ പാക് ഭരണകൂടവും സൈന്യവും രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാഹചര്യം വിശദീകരിച്ചു നല്‍കി. ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി പ്രതികരിക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്താന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. നടപടിക്കായി രാജ്യം കാത്തിരിക്കുകയാണെന്നും വാചകങ്ങളല്ല വേണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. പാക്കിസ്താനെയൊരു പാഠം പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കേന്ദ്രമെടുക്കുന്ന ഏതൊരു നടപടിയേയും കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.







#Daily
Leave a comment