TMJ Daily
പ്രധാനമന്ത്രി മോഡി ചൈന സന്ദർശിക്കും
06 Aug 2025 | 1 min Read
TMJ News Desk
ഷാങ്ഹായ് കോപ്പറേറ്റീവ് ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ചൈന സന്ദർശിക്കും. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ ടിയാൻജിൻ നഗരത്തിൽ വച്ചാണ് ഉച്ചകോടി.
2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് മോഡി ചൈന സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ എന്നിവരുമായി മോഡി പ്രത്യേകം കൂടിക്കാഴ്ച്ചകൾ നടത്താൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.
2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ ചേർന്ന ബ്രിക്സ് ഉച്ചകോടിയിൽ മോഡിയും, ഷിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ തീർപ്പകാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മോഡിയുടെ ചൈന സന്ദർശനത്തിന് വളരെ പ്രാധാന്യമുണ്ട്.
#Daily
Leave a comment


