TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യയുടെ വിജയദിന പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല

30 Apr 2025   |   1 min Read
TMJ News Desk

മെയ് 9ന് നടക്കുന്ന റഷ്യയുടെ വിജയദിന പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും നേടിയ വിജയത്തിന്റെ 80ആം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് മോഡിക്കും ക്ഷണം ലഭിച്ചിരുന്നു. റഷ്യൻ വക്താവ് ദിമിത്രി പെസ്കോവാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മോഡിയുടെ തീരുമാനം.

റഷ്യയുമായി സൗഹൃദം പങ്കിടുന്ന വിവിധ രാഷ്ട്ര തലവൻമാർക്ക് മെയ് 9ലെ ആഘോഷങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള വിവിധ രാഷ്ട്ര തലവന്മാർ റഷ്യയുടെ ആഘോഷപരിപാടികളിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് പകരം മറ്റൊരു നയതന്ത്ര പ്രതിനിധി ചടങ്ങിൽ പങ്കെടുക്കുമെന്നും ദിമിത്രി പെസ്കോവ് അറിയിച്ചു.










 

 

#Daily
Leave a comment