
ഇമ്മാനുവൽ മക്രോണിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി
ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മക്രോണിനെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വിമർശിച്ചത്.
ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.
ഹിസ്ബുല്ലയ്ക്കും ഹൂതികൾക്കും ഹമാസിനും ആയുധം നല്‍കുന്നത് ഇറാന്‍ നിയന്ത്രിക്കുന്നുണ്ടോയെന്നും ഭീകരവാദ ശക്തികള്‍ ഒന്നിച്ച് അണിനിരന്നിരിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. ഇസ്രായേലിന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്ന തരത്തില്‍ മക്രോണ്‍ ശനിയാഴ്ച നടത്തിയ പ്രഖ്യാപനമാണ് നെതന്യാഹുവിനെ പ്രകോപിപ്പിച്ചത്.