TMJ
searchnav-menu
post-thumbnail

TMJ Daily

പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം ആരംഭിച്ചു

05 Apr 2025   |   1 min Read
TMJ News Desk

ഭയകക്ഷി ചര്‍ച്ചകള്‍ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം ആരംഭിച്ചു. തായ്‌ലന്‍ഡില്‍ നടന്ന ബിംസ്‌ടെക് ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാണ് മോഡി ശ്രീലങ്കയിലെത്തിയത്.

തായ്‌ലന്‍ഡില്‍ വച്ച് അദ്ദേഹം ബംഗ്ലാദേശിന്റെ മുഖ്യഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് അടക്കമുള്ള നേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ശ്രീലങ്കയും ഇന്ത്യയും തമ്മില്‍ അനവധി പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പിടുമെന്ന് കരുതുന്നു.

കഴിഞ്ഞ വര്‍ഷം നാടകീയമായ രാഷ്ട്രീയ മാറ്റം നടന്നശേഷം ശ്രീലങ്കന്‍ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ നേതാവാണ് മോദി. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുടെ ക്ഷണം അനുസരിച്ചാണ് മോഡിയുടെ സന്ദര്‍ശനം. 2024 ഡിസംബറില്‍ ദിസ്സനായകെ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റായശേഷം ദിസ്സനായകെ സന്ദര്‍ശിച്ച ആദ്യ വിദേശരാജ്യവും ഇന്ത്യയായിരുന്നു.

ഊര്‍ജ്ജ, പ്രതിരോധ മേഖലകളിലെ വിവിധ പദ്ധതികളും മോഡിയും ദിസ്സനായകെയും ഇന്ന് ശ്രീലങ്കയില്‍ ഉദ്ഘാടനം ചെയ്തു.

തമിഴ്‌നാട്ടില്‍നിന്നും മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളെ ശ്രീലങ്കന്‍ സൈന്യം പിടികൂടുന്ന വിഷയം ഇന്ന് ചര്‍ച്ചയായി. പ്രതിരോധ സഹകരണ പദ്ധതിയും ഇന്ന് ചര്‍ച്ച ചെയ്യുന്നുണ്ട്. കൂടാതെ, ശ്രീലങ്കയുടെ കടം റീസ്ട്രക്ചര്‍ ചെയ്യുന്ന കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.







#Daily
Leave a comment