
പ്രധാനമന്ത്രി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു
ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ ആസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. പ്രധാനമന്ത്രിയായി 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോദി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല.
ആര്‍എസ്എസ് സ്ഥാപകനായ ഡോ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തില്‍ മോദി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്ത്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് മോദി നാഗ്പൂരില്‍ എത്തിയത്.
1956ല്‍ മേല്‍ജാതിക്കാരുടെ പീഢനങ്ങളെതുടർന്ന് ആയിരക്കണക്കിന് പിന്നാക്കക്കാര്‍ക്കൊപ്പം ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ബാബ സാഹേബ് അംബേദ്ക്കര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയും മോദി സന്ദര്‍ശിക്കും.
ആര്‍എസ്എസുമായുള്ള ബിജെപിയുടെ ബന്ധം ശക്തിപ്പെടുത്താനാണ് മോദി ആസ്ഥാനം സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ആര്‍എസ്എസ് സ്ഥാപിതമായതിന്റെ 100ാം വര്‍ഷമാണ് 2025.