TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രിട്ടീഷ് രാജകുടുംബവുമായി അനുരഞ്ജനത്തിലാകണം: ഹാരി രാജകുമാരന്‍

03 May 2025   |   1 min Read
TMJ News Desk

ബ്രിട്ടീഷ് രാജകുടുംബവുമായുള്ള പിണക്കം മാറ്റി അനുരഞ്ജനത്തിലെത്താന്‍ ആഗ്രഹമുണ്ടെന്ന് ഹാരി രാജകുമാരന്‍. നിലവില്‍ അമേരിക്കയില്‍ വസിക്കുന്ന ഹാരിക്കും കുടുംബത്തിനും യുകെയില്‍ ലഭ്യമാകുന്ന സുരക്ഷയുമായി ബന്ധപ്പെട്ട അപ്പീലില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇത് തന്നെ തകര്‍ത്തുവെന്ന് ഹാരി ബിബിസി ന്യൂസിസോട് പറഞ്ഞു.

ബ്രിട്ടീഷ് രാജാവും പിതാവുമായ ചാള്‍സ് ഈ സുരക്ഷ വിഷയം കാരണം തന്നോട് സംസാരിക്കുകയില്ലെന്ന് ഹാരി പറഞ്ഞു. സുരക്ഷാ ഹര്‍ജിയില്‍ താനിനിയൊരു പോരാട്ടത്തിന് ഇല്ലെന്നും ഹാരി പറഞ്ഞു.

ഇത്തരം വിഷയങ്ങളെല്ലാം കോടതികള്‍ ആവര്‍ത്തിച്ച്, സൂക്ഷ്മമായി പരിശോധിച്ചതാണെന്നും ഓരോ തവണയും ഒരേ തീരുമാനത്തില്‍ എത്തിയതാണെന്നും ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചു.

താനും രാജകുടുംബത്തിലെ ചിലരും തമ്മില്‍ അനവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ അവരോട് ക്ഷമിച്ചുവെന്നും ഹാരി പറഞ്ഞു.

താന്‍ കുടുംബവുമായി അനുരഞ്ജനത്തിലെത്താന്‍ ഇഷ്ടപ്പെടുന്നുവെന്നും ഇനിയും കൂടുതല്‍ പോരാടുന്നതില്‍ കാര്യമില്ലെന്നും ഹാരി പറഞ്ഞു. തന്റെ സുരക്ഷാ വിഷയം എപ്പോഴും തര്‍ക്കമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹത്തെ തുടര്‍ന്ന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായത് കാരണം ഹാരിയും ഭാര്യയും രാജകുടുംബവുമായുള്ള ബന്ധം കുറയ്ക്കുകയും ബ്രിട്ടനില്‍ നിന്നും യുഎസിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു.


#Daily
Leave a comment