
സ്വകാര്യതാ നിയമലംഘനം: ഇറ്റലി ഓപ്പണ്‍എഐയ്ക്ക് 15 മില്ല്യണ്‍ യൂറോ പിഴ ചുമത്തി
നിര്‍മ്മിത ബുദ്ധി ആപ്ലിക്കേഷനായ ചാറ്റ്ജിപിടി വികസിപ്പിക്കുന്നതിനായി സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചുവെന്ന കേസില്‍ ഓപ്പണ്‍എഐയ്ക്ക് ഇറ്റലി 15 മില്ല്യണ്‍ യൂറോ പിഴ ചുമത്തി.
യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും സജീവവും ശക്തവുമായ സ്വകാര്യതാ നയ നിയന്ത്രകരില്‍ ഒന്നായ ഗ്രാന്റെ ആണ് ഇയുവിലെ സ്വകാര്യതാ നയങ്ങള്‍ അനുസരിക്കാത്തതിന് ഓപ്പണ്‍എഐയ്ക്ക് പിഴ ചുമത്തിയത്.
ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി ആവശ്യമായ നിയമ അനുമതികള്‍ ഇല്ലാതെ ഓപ്പണ്‍എഐ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചുവെന്ന് ഗ്രാന്റെ പറഞ്ഞു. കൂടാതെ, സുതാര്യതയുടെ തത്വങ്ങളും ഉപയോക്താക്കളോടുള്ള ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളും ലംഘിക്കുകയും ചെയ്തു.
ഓപ്പണ്‍എഐ ഈ സംഭവവികാസത്തോട് പ്രതികരിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യത നിയമങ്ങളുമായി ചേരുന്നതാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് വിശ്വസിക്കുന്നതായി കമ്പനി മുമ്പ് പറഞ്ഞിട്ടുണ്ട്.
ഇയുവിന്റെ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ ചാറ്റ്ജിപിടിയുടെ ഉപയോഗം ഗ്രാന്റെ നിരോധിച്ചിരുന്നു. പിന്നീട്, ഓപ്പണ്‍എഐ പരിഹാര നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് നിരോധനം നീക്കി.