
TMJ Daily
നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം
07 Jul 2025 | 1 min Read
TMJ News Desk
ഗതാഗത വകുപ്പുമായി സ്വകാര്യ ബസുടമകളുടെ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക, തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചലാൻ വഴി അമിതപ്പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ട് വച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
നാളെ നടത്തുന്നത് സൂചന പണിമുടക്കാണെന്നും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്നും ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു. ഒരാഴയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടാവണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
#Daily
Leave a comment


