TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്‌സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

28 Nov 2024   |   1 min Read
TMJ News Desk

യനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്സഭാംഗമാണ് പ്രിയങ്ക.

സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രിയങ്കയും പങ്കാളിയായി. അദാനി വിഷയത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെ  നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഏറെ നാള്‍ കോണ്‍ഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് പ്രിയങ്ക ജനപ്രതിനിധിയാവുന്നത്. പ്രിയങ്ക പാര്‍ലമെന്റില്‍ ഉറച്ച ശബ്ദമായെത്തുന്നത് ഇന്ത്യാ മുന്നണിക്കും വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രിയങ്ക എംപിയാകുന്നതില്‍ അഭിമാനമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു.

വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടായിരുന്നു പ്രിയങ്കയുടെ ജയം.


#Daily
Leave a comment