TMJ
searchnav-menu
post-thumbnail

TMJ Daily

നാല് ലക്ഷം ഭൂരിപക്ഷത്തിൽ വിജയിച്ച് പ്രിയങ്ക; മറികടന്നത് സഹോദരന്റെ ഭൂരിപക്ഷം 

23 Nov 2024   |   1 min Read
TMJ News Desk

യനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം കാഴ്ചവെച്ച് പ്രിയങ്ക ഗാന്ധി. ആറ് ലക്ഷത്തിലധികം വോട്ടുകളാണ് പ്രിയങ്കക്ക് ലഭിച്ചത്. ആദ്യ തിരഞ്ഞെടുപ്പിൽ 6,17,942 വോട്ടുകളാണ് പ്രിയങ്ക നേടിയത്. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 60 ശതമാനത്തിലേറെ വോട്ടുകളാണ് പ്രിയങ്ക നേടിയത്.

നിങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന് ഞാൻ നന്ദിയുള്ളവളാണ്. കാലക്രമേണ, ഈ വിജയം നിങ്ങളുടെ വിജയമാണെന്ന് നിങ്ങൾക്ക് ശരിക്കും തോന്നുമെന്ന്‌ ഞാൻ ഉറപ്പാക്കും. നിങ്ങളെ പ്രതിനിധീകരിക്കാൻ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തി നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലാക്കുകയും, നിങ്ങൾക്കായി പോരാടുകയും ചെയ്യും. പാർലമെൻ്റിൽ നിങ്ങളുടെ ശബ്ദമാകാൻ ഞാൻ കാത്തിരിക്കുകയാണെന്നും വിജയത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

2024 ൽ വയനാട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകൾ നേടിയാണ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ വൻ വിജയം നേടിയത്. എന്നാൽ റായ്ബറേലിയിലും മത്സരിച്ച രാഹുൽ ഗാന്ധി അവിടെയും വിജയിച്ചതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലം ഒഴിയുമ്പോൾ തന്നെ പ്രിയങ്കയാകും സ്ഥാനാർഥി എന്ന് രാഹുൽ നേരത്തെ സൂചിപ്പിക്കുകയും ചെയ്തിരുന്നു.



#Daily
Leave a comment