
ട്രംപിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി തെളിവുകളുമായി പ്രോസിക്യൂട്ടർന്മാർ
യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡൊണാൾഡ് ട്രംപിനെതിരെ തെളിവുകൾ പരസ്യമാക്കി യുഎസിലെ ഫെഡറൽ കോടതി.കഴിഞ്ഞ (2020) യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഭരണത്തിന്റെ അവസാന ആറു മാസങ്ങളിൽ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളടങ്ങുന്ന 65 പേജുള്ള കോർട്ട് ഫയലിംഗാണ് ജഡ്ജി താന്യ ചുറ്റ്കൻ പുറത്തുവിട്ടത്.
ട്രംപിന്റെ പ്രവർത്തനങ്ങൾ പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി എങ്ങനെ ബാധകമല്ലെന്ന് വ്യക്തമാക്കാൻ അഭിഭാഷകൻ ജാക്ക് സ്മിത്തിന്റെ ശ്രമങ്ങളാണ് ഈ ഫയലിംഗുകൾ. 2024ലെ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മുമ്പാണ് ഈ സംഭവവികാസങ്ങളൊക്കെ നടന്നത്, ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപിനെ ഇത് എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല.
ജയമോ തോൽവിയോ എന്നതിവിടെ പ്രശ്നമല്ല, നരകതുല്യമായ പോരാട്ടത്തിന് നമ്മൾ തയ്യാറാവണമെന്ന് ട്രംപ് തന്റെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നതായി പ്രോസിക്യൂട്ടർന്മാർ വ്യക്തമാക്കി.
ജോ ബൈഡനുമായുള്ള 2020 ലെ തിരഞ്ഞെടുപ്പിൽ താൻ, “തിരിമറി നടത്തുകയോ കൃത്രിമം കാണിക്കുകയോ ചെയ്‌തു” എന്നതിന് തെളിവുകളില്ലെന്ന് മുൻ പ്രസിഡന്റ ട്രംപ് ആവർത്തിച്ച് പറഞ്ഞ നിരവധി ഇടപെടലുകളും രേഖകളിൽ ഉൾപ്പെടുന്നു.
ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്നതിനപ്പുറത്ത് നിന്ന് സ്വകാര്യ വ്യക്തിയെന്ന നിലയിലുള്ള പ്രവർത്തനശേഷിയാണ് ട്രംപ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന ഭാഗമാണ് റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം.
പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന് നിയമപരമായ സംരക്ഷണം ഉണ്ടെന്ന് മുൻപ് സുപ്രീം കോടതി വിധിച്ചിരുന്നു, ഇതാണ് റിപ്പോർട്ടിലെ ഈ പരാമർശത്തിന് കാരണമായത്.
ട്രംപിന്റെ പല പ്രവർത്തനങ്ങളിലും ഉപദേശകരും സഹപ്രവർത്തകരും ട്രംപിന് മുന്നറിയിപ്പ് നൽകിയ നിരവധി അവസരങ്ങളുണ്ടായിട്ടുണ്ടെന്ന് ഫയലിംഗ് വ്യക്തമാക്കുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ അവകാശവാദങ്ങളല്ലാതെ, തെറ്റ് സംഭവിച്ചതിന് തെളിവുകളൊന്നുമില്ല.
2020ലെ തിരഞ്ഞെടുപ്പ് ദിനത്തിന് മൂന്ന് ദിവസം മുമ്പ് ട്രംപ് വിജയം പ്രഖ്യാപിക്കാൻ പോകുന്നു എന്നതാണ് ട്രംപിന്റെ പദ്ധതി എന്ന തരത്തിലുള്ള ഒരു പരാമർശം ട്രംപിന്റെ ഒരു ഉപദേഷ്ടാവിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.