
ഇന്തോനേഷ്യയിൽ പ്രാദേശിക പാർലിമെന്റ് പ്രതിഷേധക്കാർ കത്തിച്ചു
ഇന്തോനേഷ്യയിൽ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് പ്രതിഷേധക്കാർ തീയിട്ടതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ നിയമസഭാംഗങ്ങളുടെ ശമ്പളം ആവശ്യപ്പെട്ട് ഈ വാരം ആദ്യത്തിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച ഒരു മോട്ടോർബൈക്ക് ഡ്രൈവർ പോലീസ് വാഹനം ഇടിച്ച് മരിച്ചതിനെത്തുടർന്ന് പ്രതിഷേധം രൂക്ഷമായിരുന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ സർക്കാരിന് നേരെയുള്ള ആദ്യത്തെ പ്രതിഷേധ പ്രകടനമാണിത്.
തീ പിടിച്ചപ്പോൾ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയെന്നും അതാണ് മരണം സംഭവിക്കാൻ കാരണമായതെന്നും അൻതാര വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ തീപിടുത്തത്തിൽ മരിച്ചവരുടെ മരണകാരണം ദുരന്ത നിവാരണ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ നൽകിയിട്ടില്ല. സുബിയാന്റോ അപകടത്തിൽ മരിച്ച ഡ്രൈവറുടെ വീട് സന്ദർശിക്കുകയും മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.


