
പിഎസ്എല്‍വി-സി61 ദൗത്യം കൗണ്ട്ഡൗണ്‍ ആരംഭിച്ചു
ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള പിഎസ്എല്‍വി-സി61 ദൗത്യത്തിന്റെ 22 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ശ്രീഹരിക്കോട്ടയില്‍ ആരംഭിച്ചു.
മെയ് 18നാണ് വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം എന്ന പ്രത്യേകതയും ഇതിനുണ്ട്. പിഎസ്എല്‍വിയുടെ 63ാമത് ദൗത്യവുമാണ്.
എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളിലും ഭൗമോപരിതലത്തിന്റെ ഉയര്‍ന്ന റെസൊല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് (ഇഒഎസ്-09) ആണ് വിക്ഷേപിക്കുന്നത്.
കൃഷി, വനം, ദുരന്തനിവാരണം, നഗരാസൂത്രണം, ദേശീയ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടും. ഇന്ത്യയുടെ വിശാലമായ ഭൂപ്രദേശത്തിന്റെ തത്സമയ നിരീക്ഷണത്തിനായുള്ള ഇഒഎസുകളുടെ ശൃംഖലയിലേക്കാണ് ഈ പുതിയ ഉപഗ്രഹം ചേരുന്നത്. 1,696.24 കിലോഗ്രാം ഭാരമുണ്ട്.
റിസാറ്റ്-1ബി എന്നും അറിയപ്പെടുന്ന ഈ ഉപഗ്രഹത്തില്‍നിന്നുള്ള വവിരങ്ങള്‍ റിസോഴ്‌സ് സാറ്റ്, കാര്‍ട്ടോസാറ്റ്, റിസാറ്റ്-2ബി സീരീസിലെ ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ക്ക് പൂരകമാകും.
അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനകാലയളവാണ് പ്രതീക്ഷിക്കുന്നത്.


