
പഞ്ചാബ് കര്‍ഷക ബന്ദ്: 163 ട്രെയിനുകള്‍ റദ്ദാക്കി
വിവിധ കര്‍ഷക സംഘടനകള്‍ പഞ്ചാബില്‍ ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്ന് 163 ട്രെയിനുകള്‍ റദ്ദാക്കിയെന്ന് റെയില്‍വേ അധികൃതര്‍. 19 ട്രെയിനുകള്‍ പകുതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. അതേസമയം, 15 ട്രെയിനുകള്‍ പകുതി വഴിയില്‍ നിന്നും യാത്ര ആരംഭിച്ചു. 15 എണ്ണം വൈകുകയും 9 എണ്ണത്തെ തടയുകയും പിന്നീട് യാത്ര ആരംഭിക്കുകയും ചെയ്തു.
യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്ന സ്റ്റേഷനുകളിലാണ് ട്രെയിനുകള്‍ യാത്ര അവസാനിപ്പിച്ചതെന്ന് റെയില്‍വേ പറയുന്നു. റദ്ദാക്കിയ ട്രെയിനുകളുടേയും മറ്റും വിവരങ്ങള്‍ ലഭിക്കുന്നതിനായി ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുകയും ചെയ്തു.
സംയുക്ത കര്‍ഷക മോര്‍ച്ച (രാഷ്ട്രീയമില്ലാത്തത്), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സമര രംഗത്തുള്ളത്. കര്‍ഷക നേതാവായ ജഗജീത് സിങ് ദല്ലേവാള്‍ 35 ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് പറഞ്ഞ് അദ്ദേഹം മെഡിക്കല്‍ സഹായങ്ങള്‍ സ്വീകരിക്കാന്‍ മടിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്.