
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
സ്പീക്കര്‍ എം എന്‍ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ട് അന്‍വര്‍ രാജി കത്ത് കൈമാറുകയായിരുന്നു. സ്പീക്കറെ കണ്ടതിന് പിന്നാലെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന് അന്‍വര്‍ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അന്‍വറിന്റെ നീക്കം. അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല.
കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്‍വറിന്റെ നിര്‍ണ്ണായ നീക്കം. മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് സൂചന. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള അയോഗ്യതാ ഭീഷണി മറികടക്കാനും ഇതുവഴി അന്‍വറിന് കഴിയുമെന്നാണ് വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേയ്ക്ക് അന്‍വറിനെ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്.