TMJ
searchnav-menu
post-thumbnail

TMJ Daily

ശമ്പളത്തില്‍ വംശീയവിവേചനം: ഗൂഗിള്‍ 28 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

19 Mar 2025   |   1 min Read
TMJ News Desk

വെള്ളക്കാരും ഏഷ്യക്കാരുമായ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് വംശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും അവസരങ്ങളും നല്‍കുന്നതിനെതിരെ ഒരു മുന്‍ ജീവനക്കാരി നല്‍കിയ കേസ് 28 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഗൂഗിള്‍ ഒത്തുതീര്‍പ്പാക്കി. കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും കേസിന് ആധാരമായ ആരോപണം കമ്പനി നിഷേധിച്ചു.

മുന്‍ ജീവനക്കാരിയായ അനാ കാണ്ടുവാണ് 2021ല്‍ കേസ് നല്‍കിയത്. ഹിസ്പാനിക്, ലാറ്റിനമേരിക്ക, തദ്ദേശീയ അമേരിക്കക്കാര്‍, മറ്റ് പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുറഞ്ഞ ശമ്പളവും തസ്തികകളുമാണ് ലഭിക്കുന്നതെന്നാണ് അനയുടെ ആരോപണം.

കാലിഫോര്‍ണിയയിലെ ഒരു കോടതി ഒത്തുതീര്‍പ്പിനുള്ള പ്രാഥമിക അംഗീകാരം നല്‍കി.

സമാനമായ ജോലി ചെയ്യുന്ന വിവിധ വംശങ്ങളില്‍ ചില വംശജരുടെ ശമ്പളം കുറവാണെന്ന് തെളിയിക്കുന്ന ആഭ്യന്തര രേഖ പുറത്തുവന്നിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് അന കേസ് നല്‍കിയത്.

തുടക്കത്തില്‍ കുറഞ്ഞ ശമ്പളവും തസ്തികകളും നല്‍കുന്നത് ചരിത്രപരമായ വംശീയ വ്യത്യാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് അനയുടെ അഭിഭാഷകര്‍ പറഞ്ഞു.


#Daily
Leave a comment